06 September 2020

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അധ്യാപകർ.
(VISION NEWS 06 September 2020)

 
കോവിഡ് നിയന്ത്രണങ്ങൾ കാരണം നേരിട്ട് കാണാനായില്ലെങ്കിലും പ്രിയപ്പെട്ട കുരുന്നുകളുടെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി LFUPS വേനപ്പാറ അധ്യാപകർ. അധ്യാപകദിന കാർഡുകൾ നിർമിച്ചും, വീഡിയോ ആശംസകൾ നേർന്നുമാണ്  ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വിദ്യാർത്ഥികൾ  അധ്യാപകദിനം അവിസ്മരണീയമാക്കിയത്.

അധ്യാപകദിനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത കവിയും, ഗാന രചിയിതാവും,  കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. വീരാൻകുട്ടി, മുൻ മുക്കം ഏ. ഇ. ഒ. ശ്രീ. ലൂക്കോസ് മാത്യു എന്നിവർ സന്ദേശം നല്കി.

ഗുരുവന്ദനം, ആശംസകാർഡുനിർമ്മാണം തുടങ്ങിയ പരിപാടികൾ അധ്യാപകദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. റോയ് ഓവേലിയോടൊപ്പം,  അധ്യാപകരായ ശ്രീ. ബാബു MV, ശ്രീമതി. ആയിഷ CV എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only