01 September 2020

ഓണപ്പൂക്കൂടയുമായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ
(VISION NEWS 01 September 2020)


വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ഓൺലൈൻ  ഓണാഘോഷം പൂക്കൂട സാഘോഷം കൊണ്ടാടി. 

മുക്കം എ.ഇ.ഒ  ശ്രീമതി ജി.കെ. ഷീല ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സൈമൺ കിഴക്കേക്കുന്നേൽ സന്ദേശം നൽകി. പി. ടി. എ. പ്രസിഡന്റ് ശ്രീ. സിബി. പൊട്ടൻപ്ലാക്കൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. റോയ് ഒവേലിൽ എന്നിവർ ലിറ്റിൽ ഫ്ലവർ 
യു.പി സ്കൂൾ ഓണാഘോഷ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു 

പൂവിളികളുടെയും, പൂക്കളങ്ങളുടെയും, കുട്ടികളുടെ ഒന്നിച്ചുള്ള ഓണാഘോഷങ്ങൾ ഇത്തവണ കോവിഡ് പ്രോട്ടോകോൾ പ്രകാരം സാധ്യമല്ലാതെ വന്നെങ്കിലും, അവയുടെ ഓർമ്മകളിൽ നിന്നുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിന്റെ ഓണാഘോഷം പൂക്കൂട പ്രോഗ്രാം നിറഞ്ഞ മനസോടെ ഏറ്റെടുക്കുകയും എല്ലാ പ്രോഗ്രാമുകളിലും പങ്കെടുക്കുകയും ചെയ്തു. 

വിദ്യാർത്ഥികൾക്കായി നമ്മുടെ ഓണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥാ, കവിതാരചനാ മത്സരങ്ങളും, വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഓണപ്പാട്ട് മത്സരവും, പൂക്കളമത്സരവും, എന്റെ ഓണകാഴ്ച്ചകൾ എന്നപേരിൽ ഓണഫോട്ടോ ഷൂട്ട്‌ മത്സരവും നടത്തി.പരിപാടി കൾക്ക് അധ്യാപകരായ സിന്ധു സക്കറിയ, സോണിയ തോമസ്, സ്മിത സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only