11 സെപ്റ്റംബർ 2020

സിറാജ് മേൽപാലം കുപ്രചാരണത്തിൽ നിന്ന് പിന്മാറണം : ഐ. എൻ. എൽ
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :കൊടുവള്ളിയിൽ വരാൻ പോകുന്ന സിറാജ് മേൽ പാലവും തുരങ്കപാതയും സംബന്ധിച്ച് ജനങ്ങളിൽ സംശയവും ആശങ്കയും സൃഷ്ടിക്കുന്ന തരത്തിൽ നടത്തുന്ന കുപ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ഐ. എൻ. എൽ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
കൊടുവള്ളിയുടെ വികസനത്തിന്‌ വഴി വെക്കുന്ന പദ്ധതിയെ എതിർക്കുന്ന തൽപരകകക്ഷികളെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.


 സി. പി. അബ്ദുള്ളകോയതങ്ങൾ അധ്യക്ഷത വഹിച്ചു. സി. പി. നാസർകോയതങ്ങൾ, എം. എസ്. മുഹമ്മദ്‌, വഹാബ് മണ്ണിൽക്കടവ്, കരീംപുതുപ്പാടി, കെ. പി. മുഹമ്മദ്‌, ഒ. പി. റസാഖ്, എൻ. സി. അസീസ്, ഒ. പി. സലീം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only