കൊല്ലം:കുളത്തൂപ്പുഴയിലെ ഓട്ടോഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി(25)യെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. കിഴക്കേക്കര ടി.എസ്.ഭവനിൽ ദിനേശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രശ്മിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെളളിയാഴ്ച ഉച്ചയോടെയാണ് ദൂരൂഹമായ സാഹചര്യത്തിൽ ദിനേശിനെ രശ്മിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയും ദിനേശും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരാളുടെ ഓട്ടോറിക്ഷയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ രശ്മിയും ദിനേശും തമ്മിൽ പിടിവലി ഉണ്ടാവുകയും ഇതിനിടെ കട്ടിലിൽ തലയിടിച്ചുവീണ ദിനേശ് മരിക്കുകയായിരുന്നു എന്നുമാണ് കേസ്.
യുവാവിന്റെ ശരീരം വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രശ്മിഅയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. വീഴ്ചയെത്തുടർന്ന് തലയ്ക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം ദിനേശിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post a comment