സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്.ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമാണ്.ചില ജില്ലകളില്‍ 200 മുതല്‍ 300 ശതമാനം വരെയാണ് ഒരു മാസത്തെ വര്‍ധന.രോഗികളുടെ വര്‍ധന 3
00% വരെ ഇനിയും കൂടുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്കുന്നു.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു.രോഗവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികള്‍ നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ഓഗസ്റ്റ് 29 ന് 928 രോഗികള്‍ മാത്രമുണ്ടായിരുന്ന കണ്ണൂരില്‍ സെപ്തംബര്‍ 26 ആയപ്പോള്‍ അത് 3252ലേക്ക് കുതിച്ചുചാടി. വര്‍ധന 294 ശതമാനം. പാലക്കാട് ഇതേ കാലയളവിലെ വര്‍ധന 226ശതമാനം. കൊല്ലത്ത് ഇക്കാലയളവിലെ രോഗ ബാധിതര്‍ 1370ല്‍ നിന്ന് 4360ലേക്ക്. ശതമാന കണക്കില്‍ അത് 218 ശതമാനം.കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണ്. ഒരു മാസത്തിനിടെ 200 ശതമാനത്തിനടുത്ത് വര്‍ധന.പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയില്‍ ചെറിയൊരു ആശ്വാസമുണ്ട്. രോഗികളുടെ വര്‍ധന 80ശതമാനം. മറ്റ് ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ രോഗ വ്യാപനം കുറവുണ്ടെന്നും കണക്കുകള്‍ പറയുന്നു.
Post a comment