27 September 2020

C C T V യും ട്രാഫിക് മിററും നാടിന് സമർപ്പിച്ചു.
(VISION NEWS 27 September 2020)



നാടിന്റെ സുരക്ഷക്കും നന്മക്കും വേണ്ടി മുണ്ടുപാറ പൊയിൽ അങ്ങാടികളിൽ മുസ്ലിം ലീഗ് മുണ്ടുപാറ പൊയിൽ ടൗൺ കമ്മിറ്റി സ്ഥാപിച്ച C C T V കാമറയുടെയും
പൊയിൽ മുണ്ടുപാറ റോഡിലെ വളവുകളിൽ സ്ഥാപിച്ച ട്രാഫിക് മിററുകളുടെയും  ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ.ഫിറോസ് നിർവഹിച്ചു.സലാം എം കെ  അധ്യക്ഷത വഹിച്ചു,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി  മുഹമ്മദ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, അബു പി. പി , സാദിഖ് പി.വി , റാഫി മുണ്ടുപാറ, അൻവർ വി.കെ , ശിഹാബ് മുണ്ടുപാറ, ജമാൽ ടി.പി , അഷ്റഫ് ഹാജി ഒ.എം , പോക്കർ ബാഖവി,  മിദ്ലാജ്
വി .പി  ഹുസൈൻ കുട്ടി, എന്നിവർ സംബന്ധിച്ചു, റഷീദ് വി പി  സ്വാഗതവും സാജിദ് പി  നന്ദിയും പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണത്തോടെ സാക്ഷാത്കാരിക്കപ്പെട്ട ഈ സംരംഭത്തിന് ഒരു ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only