05 September 2020

Plus One പ്രവേശനം ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു ; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
(VISION NEWS 05 September 2020)

 



എന്ന വെബ്സൈറ്റിലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് ആയത് Create Candidate Login-SWS എന്ന ലിങ്കിലൂടെ രൂപീകരിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ടയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനും വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക്

വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്.

ട്രയൽ അലോട്ട്മെൻറിനെക്കുറിച്ച് ഏകജാലകപ്രവേശനത്തിന്റെ പാസ്പെക്ടസിൽ നിങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ? 

2020 സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ്‌.  

അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം. 

എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെൻറ്. കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ

നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം.



WGPA യും അപേക്ഷാവിവരങ്ങളും പരിശോധിക്കണം

ട്രയൽ അലോട്ട്മെൻറ് ലിസ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കണം. 

അപേക്ഷാ വിവരങ്ങളും - WGPA യും കൃത്യമാണെന്ന് ഉറപ്പു വരുത്തണം. WGPA കണക്കാക്കുന്ന രീതി പ്രാപെക്ടസിൽ നിന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു.



തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ

അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. 

അലോട്ട്മെൻറിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബാണസ് - പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റെയും വിവരങ്ങൾ,ടൈ ബേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര  പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (കലാകായിക മേളകൾ,ക്ലബുകൾമുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. 

ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും. അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. 

ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഇൗഴവ എന്നതിന് പകരം - ഹിന്ദു ഒ.ബി.സി എന്നാണ്രേ ഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും പാസ്പെക്ടസിലെ  അനുബന്ധം 2 ലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാറ്റഗറിയും തന്നെയാണ്  രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.



റാങ്ക് പരിശോധന

റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെൻറിലോ ആദ്യ അലോട്ട്മെൻറിലോ കടന്ന് കൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്കനമ്പർ സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം. 

ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 55/60 സീറ്റുകൾ മാത്രമാണുള്ളതെന്ന് 

വിദ്യാർത്ഥിയ്ക്കറിയാമെന്നിരിക്കട്ടെ,റാങ്ക് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്ന് കാണുമ്പോൾ തനിക്ക് ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിയ്ക്ക് തോന്നാം. എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല, കാരണം പ്രസൂത സ്കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും റാങ്കാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. ഈ അപേക്ഷകരെല്ലാം ഇതേ സ്കൂളിൻറ അലോട്ട്മെൻറ് ലിസ്റ്റിൽ  വരണമെന്നില്ല. 

അപേക്ഷകരുടെ മെരിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കാം. അത് കൊണ്ട് താഴ്ന്ന റാങ്കുകാർക്കും അലോട്ട്മെൻറ് ലഭിക്കുവാനിടയുണ്ട്

തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ ബോണസ് പോയിൻറുകൾ ലഭിക്കുന്ന വിവരങ്ങൾ,ടൈ ബ്രെക്കിനുപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെൻറിനെ ബാധിക്കുന്ന ഒന്നും പ്രൊസ്പെക്ടസിൽ ആവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്.  ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെൻറുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും.



ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി

2020 സെപ്റ്റംബർ 8  ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ 2020 സെപ്റ്റംബർ 8  ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only