30 September 2020

UPSC പരീക്ഷ ഒക്ടോബർ 4 ന് തന്നെ. ഹർജി തള്ളി , പരീക്ഷ നീട്ടി വെക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.
(VISION NEWS 30 September 2020)


കൊവിഡ് പശ്ചാത്തലത്തിൽ UPSC പരീക്ഷ മാറ്റി വെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.പരീക്ഷകൾ ഒക്ടോബർ 4 നു തന്നെ നടത്താനും കോടതി ഉത്തരവിട്ടു.രാജ്യത്തിന്റെ പലഭാഗങ്ങളിലുണ്ടായ കൊവിഡ്, വെളളപ്പൊക്കം എന്നിവ കണക്കിലെടുത്ത് ഒക്ടോബര്‍ നാലിലെ പരീക്ഷമാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികളായ 20പേര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ആണ് കോടതി തള്ളിയത്.ഇതോടൊപ്പം 2020 - 21 വർഷത്തെ പരീക്ഷ ഒരുമിച്ചു നടത്തണം എന്ന വാദവും കോടതി നിരാകരിച്ചു.എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആദ്യത്തെ തവണ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുന്ന കാര്യം പരിഗണിക്കണെമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷയ്ക്കായി ഇതിനകം 50 കോടിയോളം രൂപ ചെലവായെന്നും പരീക്ഷ നടത്താന്‍ ഇനിയും കാലതാമസമുണ്ടായാല്‍ വലിയ നഷ്ടത്തിന് കാരണമാകുമെന്നും UPSC സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only