05 September 2020

UPSC പരീക്ഷ; കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്
(VISION NEWS 05 September 2020)



കൊവിഡ് പശ്ചാത്തലത്തിൽ യു. പി. എസ്. സി പരീക്ഷ നടക്കുന്നതിനാൽ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്നും, നാളെയും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർ​ഗോഡ് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് നാളെ പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും.

നാളെ രാത്രി 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർ​ഗോഡെത്തും. എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ ഇന്ന് രാത്രി 9.35ന് കാസർ​ഗോഡ് നിന്ന് പുറപ്പെട്ട് നാളെ പുലർച്ചെ 4.50ന് എത്തിച്ചേരും. നാളെയാണ് യു. പി. എസ്. സി പരീക്ഷകൾ നടക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയുടെ പ്രവേശന പരീക്ഷകളാണ് നടക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only