11 സെപ്റ്റംബർ 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് (ward 1, വാർഡ് 2) കേസുകൾകൂടി റിപ്പോർട്ട് ചെയ്തു.
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് (ward 1, വാർഡ് 2) കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെയാണ് രണ്ടുപേർക്കും സ്ഥിരീകരിച്ചിരിക്കുന്നത്. ചെറിയൊരു ഇടവേളക്ക് ശേഷമാണ് നമ്മുടെ പഞ്ചായത്തിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൂടാതെ ഓമശ്ശേരി കോവിഡ് ഫസ്റ്റ് ലെയിൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC), (വേനപ്പാറ ശാന്തി നഴ്സിംഗ് കോളേജ്)  ഇന്നോ നാളെയോ ആയി ആരംഭിക്കുന്നതാണ്. മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുകയാണ്. 

14/09/2020 ന് 100 പേരുടെ ടെസ്റ്റ്‌ നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കമുള്ളവരും പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ജോലിക്കാരും ഡ്രൈവർമാരും കച്ചവടക്കാരുമെല്ലാം ടെസ്റ്റ്‌ ചെയ്യാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം. 
RRT വളന്റിയർമാരുമായോ വാർഡ് മെമ്പർമാരുമായോ ഉടൻ ബന്ധപ്പെട്ടു പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഉണർത്തുന്നു. 

#പിവി #അബ്ദുറഹ്മാൻ #മാസ്റ്റർ
#വൈസ് #പ്രസിഡന്റ്‌ 
#ഓമശ്ശേരി #ഗ്രാമപഞ്ചായത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only