24 October 2020

റബര്‍ വില 150 രൂപയില്‍ എത്തി, കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം
(VISION NEWS 24 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോട്ടയം : റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വില ഉയരുന്നു. കഴിഞ്ഞ ദിവസം വില 150 രൂപയില്‍ എത്തി. ഇതോടെ സീസണില്‍ കര്‍ഷകരും വ്യാപാരികളും നല്ല പ്രതീക്ഷയിലാണ്. വിദേശത്ത് ഉല്‍പ്പാദനം കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ നേട്ടം സാധ്യമാക്കിയത്. റബര്‍ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും രംഗത്തെത്തി.
2017 ലാണ് ഇതിന് മുന്‍പ് റബറിന് 150 രൂപയിലെത്തിയത്. പിന്നീട് പലപ്രാവശ്യം 110 ലേക്ക് വരെ എത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ റബര്‍ വീണ്ടും 150ല്‍ എത്തി. കഴിഞ്ഞയാഴ്ച 140 നും 145 നും ഇടയിലായിരുന്നു ആര്‍എസ്‌എസ് 4 നും ആര്‍എസ്‌എസ് 5 ന്റെയും വില. പ്രതികൂല കാലാവസ്ഥമൂലം തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റബര്‍ ഉല്‍പാദനത്തിലും വന്‍ കുറവുണ്ടായി.

Post a comment

Whatsapp Button works on Mobile Device only