13 October 2020

15.10.2020ന് കോഴിക്കോട് ജില്ലയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്താനിരുന്ന കടയടച്ച് പണിമുടക്ക് പിൻവലിച്ചു
(VISION NEWS 13 October 2020)




സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സമരപ്രഖ്യാപ നത്തെ തുടർന്ന് വ്യാപാരമേഖലയിൽ കണ്ടയ്മെന്റ് സോണുകളിലും, മൈക്രോകണ്ടയ്മെന്റ് സോണിലും ഇളവുവരുത്തി കച്ചവടക്കാർക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യം നൽകുമെന്നുള്ള ജില്ല കലക്ടറുടെ അറി യിപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവെച്ചത്. സമരത്തിന് പിന്തുണ അർപ്പിച്ച ഫുഡ്ഗെയ്ൻസ് അസോസിയേഷൻ, ബസ് & ലോറി ഓണേർസ് അസോസിയേഷൻ, ഫീഡ്സ് മർച്ചന്റ് സ്, ചേംബർ ഓഫ് കൊമേർസ്, എ.കെ.ഡി.എ., ബേക്കറി ഓണേർസ് അസോസിയേഷൻ, ഹോട്ടൽ & റസ്റ്ററാൻഡ് അസോസിയേഷൻ, സൂപ്പർമാർക്കറ്റ് അസോ സിയേഷൻ എന്നീ സംഘടനകൾക്ക് ഏകോപനസമിതി നന്ദി രേഖപ്പെ ടുത്തി അടുത്ത വ്യാഴാഴ്ചയോ ശനിയാഴ്ചയോ വ്യാപാരികളുടെ പ്രശ്ന ത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതാണെന്നും കലക്ടർ സംസ്ഥാനപ്ര സിഡണ്ടിനെ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only