22 October 2020

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന്, പാലക്കാട് രണ്ട്, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 12, പത്തനംതിട്ട അഞ്ച്, ആലപ്പുഴ 26, ഇടുക്കി ഒന്ന്, തൃശൂര്‍ റൂറല്‍ 15, പാലക്കാട് അഞ്ച്, മലപ്പുറം 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1631 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 615 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7848 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. 

തിരുവനന്തപുരം സിറ്റി - 247, 15, 6
തിരുവനന്തപുരം റൂറല്‍ - 238, 170, 6
കൊല്ലം സിറ്റി - 292, 17, 14
കൊല്ലം റൂറല്‍ - 528, 0, 0
പത്തനംതിട്ട - 47, 47, 4
ആലപ്പുഴ- 50, 53, 2
കോട്ടയം - 12, 11, 0
ഇടുക്കി - 17, 7, 4
എറണാകുളം സിറ്റി - 7, 2, 1
എറണാകുളം റൂറല്‍ - 6, 1, 0
തൃശൂര്‍ സിറ്റി - 31, 32, 13
തൃശൂര്‍ റൂറല്‍ - 24, 49, 0
പാലക്കാട് - 25, 50, 0
മലപ്പുറം - 23, 31, 0
കോഴിക്കോട് സിറ്റി - 2, 2, 1
കോഴിക്കോട് റൂറല്‍ - 20, 27, 1
വയനാട് - 0, 0, 0
കണ്ണൂര്‍ - 1, 1, 0
കാസര്‍ഗോഡ് - 61, 100, 0

Post a comment

Whatsapp Button works on Mobile Device only