17 October 2020

നീറ്റ്: 193-ാം റാങ്ക് പാലത്ത് സ്വദേശി ആയിഷയ്ക്ക്
(VISION NEWS 17 October 2020)





കോഴിക്കോട്:
ഓൾ ഇന്ത്യ മെഡിക്കൽ എൻട്രസ് പ്രവേശനപരീക്ഷയിൽ(നീറ്റ്) 193-ാം റാങ്ക് നേടി കക്കോടി പാലത്ത് സ്വദേശി കെ.പി. ആയിഷ. കോഴിക്കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന കപ്പറമ്പത്ത് കെ.പി. സലീമിന്റെ മകളാണ് ആയിഷ. ഒ.ബി.സി. വിഭാഗത്തിൽ 37-ാം റാങ്കാണ്.

ചേളന്നൂർ എ.കെ.കെ.ആർ.എച്ച്.എസ്.എസിലായിരുന്നു ആയിഷ പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. ആത്മവിശ്വാസമില്ലാത്തതിനാലാണ് ആദ്യവർഷം പരീക്ഷയെഴുതാതിരുന്നതെന്ന് ആയിഷ പറഞ്ഞു. പിന്നീട് ഒരുവർഷം എൻട്രൻസ് കോച്ചിങ് പരിശീലനത്തിലൂടെയാണ് മികച്ചവിജയം നേടിയത്.

 ബാലുശ്ശേരി കാറ്റലിസ്റ്റ് എൻട്രൻസ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം.

കോവിഡിനെത്തുടർന്ന് സലീം ഇപ്പോൾ കൽപ്പണി ചെയ്യുകയാണ്. മകളുടെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽകോളേജിൽ പഠിക്കാനാണ് ആയിഷയുടെ ആഗ്രഹം. സുലൈഖയാണ് മാതാവ്. കെ.പി. അസ്ലം സഹോദരനാണ്.

Post a comment

Whatsapp Button works on Mobile Device only