12 October 2020

കോഴിക്കോട് ജില്ലാ കലക്‌ടറുടെ അറിയിപ്പ്; കോവിഡ്19: സ്ഥിതി അതീവ ഗുരുതരം
(VISION NEWS 12 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട് : ജില്ലയിൽ കോവിഡ് രോഗവ്യാപനം  വളരെ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ഒരു നിസാരനായ  പകർച്ചപനിയായി കണ്ട് കോവിഡിനെ അവഗണിച്ചാൽ നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ തന്നെയായിരിക്കും നാം അപകടത്തിലാക്കുന്നത്. കഴിഞ്ഞ നാല് ആഴ്ചകളിലായി ജില്ലയിലെ കോവിഡ് സാഹചര്യം  സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ആയതിൻ്റെ  വിശദാംശങ്ങൾ  എഫ് ബി ലൈവിൽ  നിങ്ങളുമായി  പങ്കിട്ടിരുന്നു.  ഇന്നലത്തെ ഫേസ്ബുക് ലൈവിന് ശേഷം 
ജില്ലയിലെ ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകളുമായി  സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി

അത്യന്തം ഗൗരവതരമാണ് ജില്ലയിലെ കോവിഡ് സാഹചര്യം. ക്രമാതീതമായ വർദ്ധനവാണ് കോവിഡ് കേസുകളിൽ ജില്ലയിൽ രേഖപെടുത്തുന്നത്.
നമ്മുടെ കരുതലിനും ജാഗ്രതക്കും ജീവന്റെ വിലയുള്ള ഘട്ടം വന്നെത്തിയിരിക്കുന്നു.

ജില്ലയിലെ നിലവിലെ കോവിഡ് സാഹചര്യം ഇങ്ങനെയാണ്.1. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

 2. രോഗലക്ഷണമുള്ള കേസുകളുടെ എണ്ണവും വർദ്ധിക്കുകയാണ്.

 3. നമ്മുടെ ആശുപത്രികൾക്ക്  ഉൾകൊള്ളാവുന്നത്തിലും അധികം  രോഗബാധിതർ ഉണ്ടാവുന്നുണ്ട്.

 4.പ്രായമായവവർക്കും, ഗുരുതര രോഗങ്ങള്‍ ഉള്ളവർക്കും, പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കുമുള്ള അപകടസാധ്യത വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

5. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതിനാൽ ആശുപത്രികളിലെ സൗകര്യങ്ങളും, മനുഷ്യവിഭവശേഷിയും  മതിയാകാതെ വരും.

 6. പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നത്തിന് ആനുപാതികമായി മരണ സാധ്യത / മരണനിരക്കും വർദ്ധിക്കാം.

 7. പോസറ്റീവ് അല്ലാതെ ആളുകകൾക്ക്  അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ പോലും നമുക്ക് വളരെ വലിയ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.

സ്ഥിതി വളരെ ഏറെ സങ്കീർണമാക്കുകയാണ് എന്നാൽ പരിഹാരം വളരെ ലളിതവുമാണ്. നിങ്ങൾ ഒരോരുത്തരും  ഉത്തരവാദിത്വത്തോടെ പെരുമാറിയാൽ നമുക്ക് കോവിഡിനെ  നിയന്ത്രണത്തിലാക്കാം. ക്രമാതീതമായ കോവിഡ് കേസുകളുടെ കുതിച്ചുകയറ്റം തടയാൻ എല്ലാവരും പങ്കാളികളാകണം.

നിങ്ങളും നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും ഈ ഏറ്റവും ലളിതമായ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക:

 1.  2 മീറ്റർ സാമൂഹിക അകലം കൃത്യമായി  പാലിക്കുക

2. എല്ലാ പൊതു പരിപാടികളും /സമ്മേളനങ്ങളും ഒഴിവാക്കുക.  കോവിഡ്  സാഹചര്യം അതീവ രൂക്ഷമാവുകയാണ്. കഴിവതും പ്രായമായവരും മറ്റ് രോഗബാധയുള്ളവരും  വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കുക.

 3. 2 ലെയർ തുണി മാസ്ക് എല്ലായ്പ്പോഴും നിർബന്ധമായും ഉപയോഗിക്കുക.

4. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്ക് ഇടക്ക് വൃത്തിയാക്കുക.

5. വ്യക്തി ശുചിത്വം പാലിക്കുക.

6. റിവേഴ്‌സ് ക്വാറന്റൈ നടപ്പാക്കുന്നത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. റിവേഴ്‌സ് ക്വാറന്റൈനിന്റെ പ്രാധാന്യം പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മനസിലാക്കി കൊടുക്കുക.

7. റിവേഴ്‌സ് ക്വാറന്റൈനിൽ ഉള്ളവർക്ക്  രോഗസമ്പർക്കം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. രോഗത്തിന് അവരെ വിട്ടുകൊടുക്കരുത്.

 8. മരുന്നുകൾ അളവും സമയവും തെറ്റാതെ കഴിക്കുക.

9. കോവിഡ് രോഗികളാൽ നിറയുന്ന ആശുപത്രി വാർഡുകളിൽ നിങ്ങളും ചേരാതിരിക്കാനായി കരുതലോടെയിരിക്കുക 

10. ഭയമല്ല പരിഹാരം.  സാഹചര്യം മനസിലാക്കി യുക്തിസഹമായി പ്രവർത്തിക്കുക.

 11. രോഗലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.  കൃത്യസമയത്ത് വൈദ്യ സഹായം തേടുക.

 12. രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ ജീവഹാനിക്ക് തന്നെ കാരണമായേക്കാം.  

 13. രോഗം മൂർച്ഛിക്കുന്നത് വരെ കാത്തിരുന്നാൽ  തീവ്ര പരിചരണം ആവിശ്യമായി വന്നേക്കാം. തീവ്ര രോഗബാധിതനായ വ്യക്തിക്ക് രണ്ടാഴ്ചക്കാലത്തോളം ഐ.സി. യു / വെൻ്റിലേറ്റർ സേവനം ആവശ്യമായി വന്നേക്കാം. ഐ സി യു കൾ / വെന്റിലേറ്ററുകൾ പരിമിതമാണെന്ന് ഓർമ്മിക്കുക.

നിങ്ങളുടെ വീടുകളിലേക്കും പ്രിയപെട്ടവരിലേക്കും രോഗം എത്തിക്കുന്ന രോഗവാഹകർ ആകാതിരിക്കാൻ യുവജനങ്ങൾ പ്രേത്യേകം ശ്രദ്ധിക്കണം.

ദീർഘ നാളായി നമ്മുടെ മുന്നണി പോരാളികളായ ആരോഗ്യസംവിധാനങ്ങളുടെ മേൽ ഇനിയും  അധിക ഭാരം ചുമത്താത്തിരിക്കാൻ ശ്രദ്ധിക്കാം.

സ്വയം സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സുരക്ഷിതമായിരിക്കാൻ സഹായിക്കുകയും ചെയ്യണം. നമ്മളുടെ അശ്രദ്ധയെയും, ജാഗ്രത കുറവിനെയും മുതലെടുക്കാൻ കൊറോണയെ അനുവദിക്കരുത്.

നമ്മളെല്ലാവരും ഒത്തുരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ കോവിഡിനെ പിടിച്ചുകെട്ടാനാകൂ. നമ്മുടെ പ്രിയപെട്ടവരെയും, കൂട്ടുകാരെയും രോഗത്തിന് വിട്ടുകൊടുക്കാതിരിക്കാൻ കോവിഡ് ചങ്ങല നമുക്ക് പൊട്ടികാം.
ഇന്ന് നമ്മൾ കരുതിയില്ലെങ്കിൽ, പിന്നെ ഒരിക്കലും ഇല്ല.

ഓർക്കുക ജാഗ്രതക്ക് ഈ കാലയളവിൽ ജീവന്റെ വിലയാണ്.!

Post a comment

Whatsapp Button works on Mobile Device only