14 October 2020

അണ്ടർ 19 ഏഷ്യാകപ്പ് മാറ്റി
(VISION NEWS 14 October 2020)

​   
നവംബറിൽ യുഎഇയിൽ നടക്കാനിരുന്ന അണ്ടർ 19 ഏഷ്യാകപ്പ് ടൂർണ്ണമെന്റ് മാറ്റി. അടുത്ത വർഷത്തേക്കാണ് മാറ്റിയത്. 2021ൽ ടൂർണ്ണമെന്റ് നടത്താമെന്നാണ് തീരുമാനം. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.

എട്ട് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കാനിരുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്ക് പുറമെ ആതിഥേയരായ യുഎഇയും രണ്ട് യോഗ്യത മത്സരങ്ങൾ ജയിച്ചു വരുന്ന ടീമുകളുമായിരുന്നു ടൂർണ്ണമെന്റിൽ പങ്കെടുക്കാനിരുന്നത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ടൂർണ്ണമെന്റ് മാറ്റിവെക്കാനുള്ള തീരുമാനം.

Post a comment

Whatsapp Button works on Mobile Device only