07 October 2020

കൊവിഡ് 19: കുതിരകളില്‍ നിന്നുള്ള ആന്റിബോഡി ക്ലിനിക്കല്‍ ടെസ്റ്റിന്
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊവിഡ് 19 വൈറസിനെതിരായി കുതിരകളില്‍ നിന്നുള്ള ആന്റിബോഡികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത 'ആന്റിസെറ' ക്ലിനിക്കല്‍ ട്രയലിന് ഒരുങ്ങുന്നു. ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. മൃഗങ്ങളില്‍ സാര്‍സ് കോവ് 2 കുത്തിവച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുക്കുന്നത്. പ്ലാസ്മാതെറാപ്പിയുടെ അതേ രീതിയിലാണ് ഇതിന്റേയും പ്രവര്‍ത്തനം. സാര്‍സ് കോവ് 2 കുത്തിവച്ചതിന് ശേഷം വൈറല്‍ അണുബാധയില്‍നിന്ന് അതിജീവിച്ച, വൈറസിനെതിരെ ആന്റിബോഡികള്‍ ഉളളതായി കണ്ടെത്തിയ കുതിരകളെയായിരിക്കും ചികിത്സയ്ക്കായി ഉപയോഗിക്കുക. ഐ.സി.എം.ആറും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേര്‍ന്നാണ് ആന്റിസെറ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only