രിഫാഇയ്യ മാപ്പിള കലാ സെൻറർ പുല്ലാളൂരിൻ്റെ കീഴിൽ വർഷം തോറും നടത്തി വരാറുള്ള മീലാദ് ഫെസ്റ്റ് ഈവർഷവും 29,30, 31,1 തിയ്യതികളിൽ സെൻ്ററിൽ തുടക്കം കുറിച്ചു.
മൗലിദ് പാരായണവും, ബുർദ്ദയും നടന്നു ഖിറാഅത്ത്, ബാങ്ക് വിളി, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, അറബിഗാനം,ക്വിസ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു
അബു ഹാജി നഗറിൽ ഇന്നലെ നടന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സയ്യിദ് ശിഹാബുദ്ധീൻ ബുഹാരി പ്രാർത്ഥന നടത്തി. ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു.അഫ്സൽ അഹ്സനി, മുനീർ ഫൈസി, വാർഡമെമ്പർ ശിഹാബുദ്ദീൻ.സുലൈമാൻ ഉസ്താദ് എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികളുടെ ഇമ്പമാർന്ന ഓൺലൈൻ കലാ മത്സരങ്ങൾ നടന്നുവരുന്നു'ഹിഫ് ളുൽ ഖുർആൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും, SSLC പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള 'അവാർഡ് ദാനവും ഉൽഘാട പരിപാടിയിൽ വെച്ച് വിതരം ചെയ്യും മത്സര വിജയികൾക്കുള്ള സമ്മാനദാനം നാളെ വിതരണം ചെയ്യും. സയ്യിദ് സി.കെ.കെ തങ്ങൾ സ്വാഗതവും, ശമീർ ഈങ്ങാപ്പുഴ നന്ദിയും പറഞ്ഞു.
Post a comment