17 October 2020

സൗജന്യക്കിറ്റ് വിതരണം ഒക്ടോബർ 21 വരെ നീട്ടി
(VISION NEWS 17 October 2020)




 തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോയിൽ സ്​റ്റോക്കില്ലാത്തതാണ് കാരണം. 21 മുതൽ മുൻഗണന വിഭാഗക്കാർക്കുള്ള കേന്ദ്ര സർക്കാറി​ൻെറ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. ആവശ്യമായ സാധനങ്ങൾ സ്​റ്റോക്ക് ചെയ്തശേഷം ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം ആരംഭിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പി​ൻെറതീരുമാനം.

Post a comment

Whatsapp Button works on Mobile Device only