22 ഒക്‌ടോബർ 2020

കൊടുവള്ളി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യാർത്ഥം രണ്ട് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കും
(VISION NEWS 22 ഒക്‌ടോബർ 2020)


കൊടുവള്ളി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് അസി. എഞ്ചിനീയര്‍ ഒ പുഷ്പന്‍ അറിയിച്ചു. കോവിഡ് കാരണം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ കൗണ്ടര്‍ ക്രമീകരിച്ചിരുന്നു. രണ്ട് ക്യാഷര്‍മാര്‍ ഉള്ള സെക്ഷനുകളില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് കൊടുവള്ളിയിലും രണ്ട് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only