10 October 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 3 പനച്ചിക്കുന്ന് കുടിവെള്ള പദ്ധതി നാടിന്സമർപ്പിച്ചു.
(VISION NEWS 10 October 2020)


ഓമശ്ശേരി :കായലുംപാറയിലെ 35ഓളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ പനച്ചിക്കുന്ന് കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ടി. സക്കീന ടീച്ചർ ഉത്ഘാടനം ചെയ്തു, വാർഡ് മെമ്പർ മനു. ഇ ജെ. അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ്‌ പി. വി. അബ്‌ദുറഹ്‌മാൻ മാസ്റ്റർ, മുൻ പ്രസിഡന്റ്‌ സി. കെ. കദീജമുഹമ്മദ്‌, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര എന്നിവർ ആശംസകൾ അർപ്പിച്ചു. ബേബി
കോക്കാപ്പിള്ളി സ്വാഗതവും, ബാബു വെള്ളക്കാട്ടുതടത്തിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ കുറ്റിയടിക്കൽ കർമ്മം നടത്തിയ ബിജുവിനെ ആദരിച്ചു.

Post a comment

Whatsapp Button works on Mobile Device only