19 ഒക്‌ടോബർ 2020

തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന 350 പേര്‍ക്ക് സ്വീകരണം നല്‍കി
(VISION NEWS 19 ഒക്‌ടോബർ 2020)മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍നിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന 350 പേര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ജനപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അംഗങ്ങളെ അദ്ദേഹം ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ഫേസ്ബുക്ക്, സൂം തത്സമയ സംപ്രേഷണത്തിലൂടെ കാല്‍ലക്ഷം പേര്‍ പങ്കാളികളായി.
മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സലീന ടീച്ചര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍, മുക്കം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഗഫൂര്‍ മാസ്റ്റര്‍, തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോയിന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന് എന്നിവര്‍  എന്നിവര്‍ സംസാരിച്ചു. കെ.സി അന്‍വര്‍ സ്വാഗതവും കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി നന്ദിയും പറഞ്ഞു. ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only