17 October 2020

സ്വര്‍ണവില പവന് 37,440 രൂപയായി
(VISION NEWS 17 October 2020)



തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.'

ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് ഒരു ഔൺസ് സ്വർണത്തിന്റെ വില 1,899.04 ഡോളർ നിലവാരത്തിലാണ്.

കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസിൽ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകളുംമൂലം സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Post a comment

Whatsapp Button works on Mobile Device only