12 October 2020

ആശങ്ക പരത്തി കൊവിഡ്; രോഗ ബാധിതർ 3.77 കോടി പിന്നിട്ടു
(VISION NEWS 12 October 2020)

​ 
 ആശങ്ക പരത്തി കൊവിഡ്; രോഗ ബാധിതർ 3.77 കോടി പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. നിലവിൽ രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു. കൊവിഡ് അതിരൂക്ഷമായിരിക്കുന്നത് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ്. 

 അമേരിക്കയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 79,91,999 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,19,695 പേര്‍ മരണമടഞ്ഞു.51,28,162 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 8,67,496 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണസംഖ്യ1.09 ലക്ഷം കടന്നു.രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നു. 

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയര്‍ന്നു. മരണസംഖ്യ ഒന്നരലക്ഷം കടന്നു. 44,70,165 പേര്‍ രോഗമുക്തി നേടി.

Post a comment

Whatsapp Button works on Mobile Device only