17 October 2020

കിഴക്കോത്ത്:ആന്റിജൻ പരിശോധയിൽ 4 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
(VISION NEWS 17 October 2020)



എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്നലെ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിൽ  4 പേർക്ക്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

*_വാർഡ് 9 (ഈസ്റ്റ്‌ കിഴക്കോത്ത്) ലെ 63,24 വയസ്സുള്ള സ്ത്രീകൾ, വാർഡ് 10 (കിഴക്കോത്ത്) ലെ 50 വയസ്സുള്ള സ്ത്രീ, വാർഡ് 17 (എളേറ്റിൽ ഈസ്റ്റ്‌) ലെ 24 വയസ്സുള്ള സ്ത്രീ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്._*

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി.80 പേർ രോഗമുക്തി നേടി.84 പേർ ചികിത്സയിലാണ്.

പഞ്ചായത്തിലെ രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള 75 പേർക്കുള്ള പരിശോധന ഇപ്പോൾ പൂനൂർ ഇഷാഅത്ത് പബ്ലിക് സ്കൂളിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only