07 October 2020

ജുമഅ നിസ്കാരത്തിൽ 40 പേർക്ക് പങ്കെടുക്കാം; സർക്കാർ ഇളവ് അനുവദിച്ചു.
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും.

മുസ്‍ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും.

ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 40 പേര്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി കെ.ടി. ജലീലുമായും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ,  ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവർ ടെലഫോണിലൂടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍  ഇളവ് അനുവദിച്ചു.  കൊവിഡുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും  സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രത്യേകം അഭ്യര്‍ത്ഥിച്ചു.


Post a comment

Whatsapp Button works on Mobile Device only