കൊടുവള്ളി :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും, താമരശ്ശേരി, കിഴക്കോത്ത്,മടവൂർ, നരിക്കുനി,ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലുമായി അറുപത് സീറ്റുകളിൽ മത്സരിക്കാൻ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത്,ജില്ല പഞ്ചായത്തുകളിലേക്കും മത്സരിക്കും.
ജില്ല ജനറൽ സെക്രട്ടറി സലീം കാരാടി യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ടി.അഹമ്മദ് അധ്യക്ഷത വഹിച്ചു.ടി.കെ.അബ്ദുൽ അസീസ്,ആബിദ് പാലക്കുറ്റി,ഇ.നാസർ,ടി.പി.യുസുഫ്,കൊന്തളത്ത് അബ്ദുൽ റസാഖ്,ഒ.എം.സിദ്ധീഖ്, സിറാജ് തച്ചംപൊയിൽ, സി.പി.ബഷീർ,ഇ.പി.അബ്ദുൽറസാഖ്, റോബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Post a comment