കൊവിഡ് പ്രതിസന്ധി: 600 മെയില്‍ എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി റെയില്‍വെ; ഇല്ലാതാകുന്നത് പതിനായിരത്തിലധികം സ്റ്റോപ്പുകൾ
കൊവിഡ് പ്രതിസന്ധി: 600 മെയില്‍ എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി റെയില്‍വെ; ഇല്ലാതാകുന്നത് പതിനായിരത്തിലധികം സ്റ്റോപ്പുകൾ
കൊവിഡ് പ്രതിസന്ധിയുടെ മറവിൽ ആയിരത്തോളം ട്രെയിൻ സർവ്വീസുകൾ ഇല്ലാതാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ 600 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കി റെയില്‍വെ സമയവിവര പട്ടിക അടിമുടി മാറ്റാനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാത്രി സ്റ്റോപ്പുകൾ ഉൾപ്പെടെ രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിർത്തലാക്കും.
ഡിസംബർ ആദ്യത്തോടെ പദ്ധതിയുടെ പൂർണ്ണ രൂപം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.
പുതിയ സംവിധാനം നടപ്പായാൽ സാധാരണക്കാരും വിദ്യാർത്ഥികളും ഏറെ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുത്തനെ കുറയും. എന്നാൽ പുതിയ മാറ്റം കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന വാദം.
Post a comment