18 October 2020

61,000+ പുതിയ രോഗികള്‍; ഇന്നലെ മരിച്ചത് 1033 പേര്‍
(VISION NEWS 18 October 2020)

​ 61,000+ പുതിയ രോഗികള്‍; ഇന്നലെ മരിച്ചത് 1033 പേര്‍; ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 75 ലക്ഷത്തിന് തൊട്ടടുത്ത്
ഇന്ത്യയില്‍ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 74,94,551 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 1033 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 1,14,031 ആയിട്ടുണ്ട്. കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം 72,614 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 65,97,209 പേരാണ്, ചികിത്സയിലുള്ളത് 7,83,311 പേരും. 88.02 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 9,70,173 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തിയത്.

Post a comment

Whatsapp Button works on Mobile Device only