01 October 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു;86,932 പേര്‍ക്ക് പുതുതായി കൊവിഡ്;1,181 മരണം
(VISION NEWS 01 October 2020)



63 ലക്ഷവും പിന്നിട്ട് രാജ്യത്തെ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു.ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 52,73,202 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,181 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.

Post a comment

Whatsapp Button works on Mobile Device only