01 October 2020

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞ് 37,280 രൂപയായി
(VISION NEWS 01 October 2020)

​   
മൂന്നുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് സ്വര്‍ണവില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും വിലകുറഞ്ഞു. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.

Post a comment

Whatsapp Button works on Mobile Device only