21 October 2020

കോഴിക്കോട് മുൻ മേയറും സി.പി.എം നേതാവുമായ എം.ഭാസ്കരൻ(80) അന്തരിച്ചു.
(VISION NEWS 21 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് മുൻ മേയറും സി.പി.എം നേതാവുമായ എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ മരിക്കുകയായിരുന്നു. സുമതിയാണ് ഭാര്യ.

2005 മുതൽ 2010 വരെ കോഴിക്കോട് മേയറായിരുന്നു. കാരപ്പറമ്പ് സ്വദേശിയായ ഭാസ്കരൻ നിലവിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുൻ ചെയർമാനുമാണ്.

റബ്കോ വൈസ് ചെയർമാനുമായിരുന്നു. നാലുതവണ കോർപറേഷൻ കൗൺസിലറായും സേവനം അനുഷ്ഠിച്ചു. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.

വരുൺ ഭാസ്കർ, സിന്ധു എന്നിവരാണ് മക്കൾ. മരുമക്കൾ : സഹദേവൻ, സുമിത.

  1. ആർക്കെങ്കിലും സംസ്കാരം എപ്പഴാന്ന് അറിയോ ?

    ReplyDelete

Whatsapp Button works on Mobile Device only