01 October 2020

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി
(VISION NEWS 01 October 2020)

​  
വാഹന പരിശോധനയ്ക്കിടെ ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്ന് കേരള പൊലീസ്. ഒഫീഷ്യൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകൾ ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

പൊലീസിന്റെ കുറിപ്പ് വായിക്കാൻ:https://www.facebook.com/keralapolice/posts/3257324701029663

Post a comment

Whatsapp Button works on Mobile Device only