കോടഞ്ചേരി: മൈക്കാവ് കാഞ്ഞിരാട് പാറക്കൽ പൗലോസിന്റ മകൾ ഷെൽമി പോൾസൺ (34) അപകടത്തിൽ മരിച്ചു.
എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ് നേഴ്സ് ആയിരുന്ന ഷെൽമി പോൾസൺ ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരും വഴി എറണാകുളം എരമല്ലൂർ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ആണ് മരണപ്പെട്ടത്.
എറണാകുളം നെട്ടൂർ സ്വദേശിയായ ഷിനോജ് ആണ് ഭർത്താവ്.
രണ്ട് ചെറിയ കുട്ടികൾ ഉണ്ട്.
സംസ്കാരം ഇന്ന് (15-10- 2020-വ്യാഴം) വൈകുന്നേരം 06:30-ന് കളമശ്ശേരി സഭാ സെമിത്തേരിയിൽ.
മൃതദേഹം വൈകുന്നേരം 4 മണി മുതൽ കളമശ്ശേരി സഭാ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കയാണ്.
Post a comment