08 October 2020

മർവാൻ ഐ.ഐ.ടിയിലേക്ക്‌; അമ്പലക്കണ്ടിക്ക്‌ അഭിമാനമായി മിടുക്കൻ.
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി:ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി(ഐ.ഐ.ടി) യിലേക്ക്‌ പ്രവേശനം നേടി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മർവാൻ നാടിനഭിമാനമായി മാറി.മികച്ച ശാസ്ത്രഞ്ജരേയും സാങ്കേതിക വിദഗ്‌ദരേയും വാർത്തെടുക്കുന്നതിന് ദീർഘ വീക്ഷണമുള്ള രാഷ്ട്ര നായകർ രൂപം നൽകിയതാണ്‌ ഐ.ഐ.ടികൾ.ആദ്യ ഘട്ടത്തിൽ രാജ്യത്ത്‌ ഏഴ്‌ ഐ.ഐ.ടികൾ മാത്രമാണുണ്ടായിരുന്നത്‌.ഇപ്പോൾ ഇരുപത്തി മൂന്ന് ഐ.ഐ.ടികളുണ്ട്‌.

പ്ലസ്‌ ടു(സയൻസ്‌)വിജയിച്ച പതിനഞ്ച്‌ ലക്ഷത്തോളം കുട്ടികൾ ഇക്കുറി ഐ.ഐ.ടിയിലേക്ക്‌ പ്രവേശന പരീക്ഷ (ജെ.ഇ.ഇ-മെയിൻസ്‌)എഴുതിയിരുന്നു.ഇതിൽ നിന്നും യോഗ്യത നേടിയ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക്‌ വീണ്ടും പ്രവേശന പരീക്ഷ (ജെ.ഇ.ഇ-അഡ്വാൻസ്‌ഡ്‌) നടത്തിയാണ്‌ റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കിയത്‌.ആൾ ഇന്ത്യ പട്ടികയിൽ 15649 ഉം ഒ.ബി.സി.സംവരണ വിഭാഗത്തിൽ 3311 ഉം റാങ്ക്‌ നേടിയാണ്‌ മർവാൻ എന്ന മിടുമിടുക്കൻ ഐ.ഐ.ടിയിലേക്ക്‌ പ്രവേശനം ഉറപ്പിച്ചത്‌.ദയാപുരം അൻസാരി സ്കൂളിൽ നിന്ന് പത്താം തരത്തിൽ മുഴുവൻ വിഷയത്തിലും എ.വൺ നേടിയ മർവാൻ കോഴിക്കോട്‌ റഹ്മാനിയ സ്കൂളിൽ നിന്നാണ്‌ 96 ശതമാനം മാർക്കോടെ പ്ലസ്‌ ടു പാസ്സായത്‌.

പൗര പ്രമുഖനും വിദ്യാഭ്യാസ തൽപരനും അമ്പലക്കണ്ടിയിലെ മത-രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായ കുഴിമ്പാട്ടിൽ മുഹമ്മദിന്റേയും മടവൂർ എ.യു.പിസ്കൂൾ സയൻസ്‌ അധ്യാപിക ഹാഫിറയുടേയും രണ്ടാമത്തെ മകനാണ്‌ മർ വാൻ.മുനീബ്‌(സോഫ്റ്റ്‌ വെയർ എഞ്ചിനീയർ),സ്പോർട്സിൽ അതീവ തൽപരനായ മാഹിർ(എട്ടാം ക്ലാസ്‌ വിദ്യാർത്ഥി പുല്ലൂരാം പാറ സ്കൂൾ)എന്നിവർ സഹോദരങ്ങളാണ്‌.രാജ്യത്തെ അതി പ്രശസ്തമായ വെസ്റ്റ്‌ ബംഗാളിലെ ഖരഗ്‌പൂറിലോ ഉത്തര ഖാണ്ഡിലെ റൂർക്കിലോ പ്രവേശനം നേടാനാണ്‌ മർവാൻ ആഗ്രഹിക്കുന്നത്‌.

അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയുടെ പ്രവർത്തകർ മർവാന്‌ വീട്ടിലെത്തി ഉപഹാരം നൽകി.വിൻ പോയിന്റ്‌ അക്കാദമി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്നേഹോപഹാരം കൈമാറി.വൈ:ചെയർ മാൻ പി.സുൽഫീക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ടി.പി.ജുബൈർ ഹുദവി,പി.പി.നൗഫൽ,കുഴിമ്പാട്ടിൽ മുഹമ്മദ്‌ സംസാരിച്ചു.മർവാൻ മറുപടി പ്രസംഗം നടത്തി.കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ്‌ സ്വാഗതവും ജോ:കൺവീനർ നെരോത്ത്‌ നജീൽ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only