01 October 2020

കാരാട്ട് ഫൈസലിന്റെ രാജി ആവശ്യപ്പെട്ട്‌ സി.പി.എം. ഓഫീസിലേക്ക് മുസ്ലിം ലീഗിന്റെ മാര്‍ച്ച്
(VISION NEWS 01 October 2020)


കൊടുവള്ളി:കൊടുവള്ളിയിലെ സി.പി.എം. ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി. തിരുവനന്തപുരം സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയതിന് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ലീഗ് പ്രതിഷേധം. കൊടുവള്ളി നഗരസഭയിലെ ഇടതു പിന്തുണയുള്ള സ്വതന്ത്ര കൗൺസിലറാണ് ഫൈസൽ.

കാരാട്ട് ഫൈസൽ കൗൺസിലർ സ്ഥാനം രാജിവെക്കണം, കാരാട്ട് റസാക്കിന് ഇതിലുള്ള പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം. ഓഫീസിനു മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു.
 എം.എൽ.എമാരായ കാരാട്ട് റസാക്കിന്റെയും പി.ടി.എ. റഹീമിന്റെയും അടുത്ത അനുയായികളിൽ ഒരാളാണ് കാരാട്ട് ഫൈസൽ.

Post a comment

Whatsapp Button works on Mobile Device only