01 October 2020

കൊടുവള്ളി ബ്ലോക്കിൽ ഗ്രീൻ ക്ലീൻ പദ്ധതി തുടങ്ങി
(VISION NEWS 01 October 2020)



കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തവും ഹരിതാഭവുമാക്കുക എന്ന ലക്ഷ്യത്തോടെ ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെ ആവിഷ്കരിക്കുന്ന ഗ്രീൻ ക്ലീൻ കൊടുവള്ളി പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റംല ഒ.കെ.എം. കുഞ്ഞി പദ്ധതിപ്രഖ്യാപനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലായി

കഴിഞ്ഞ പരിസ്ഥിതിദിനത്തിലും തുടർന്നും നട്ട ഒരു ലക്ഷത്തോളം വൃക്ഷത്തൈകൾ സംരക്ഷിക്കുകയും മാലിന്യമുക്തവും സ്വയംപര്യാപ്തവുമായ ഗ്രാമങ്ങൾ ഉണ്ടാക്കിയെടുക്കുകയു

മാണ് ലക്ഷ്യം. പഞ്ചായത്തിലെ ഏറ്റവും ഹരിതാഭവും മാലിന്യമുക്തവും സ്വയംപര്യാപ്തവുമായ ഗ്രാമത്തെ കണ്ടെത്തി

പുരസ്കാരം നൽകുന്ന ഹരിതഗ്രാമ വൃക്ഷത്തൈ പരിപാലനമത്സരത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത് .

മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്കും ഗ്രാമപ്പഞ്ചായത്തിനും, ഗ്രാമപ്പഞ്ചായത്ത് വാർഡുകൾക്കും, വ്യക്തികൾക്കും വിദ്യാലയങ്ങൾക്കും റെസിഡൻറ്സ് അസോസിയേഷനുകൾക്കും പ്രത്യേക സമ്മാനങ്ങളും നൽകും. ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ പല്ലാട്ട് നിർവഹിച്ചു.

ജിസം ഫൗണ്ടേഷൻ സംസ്ഥാനതല കൺവീനർ എൻജിനിയർ ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹൻ, ബ്ലോക്ക് സ്ഥിരംസമിതി അംഗങ്ങളായ ലീലജോസ്, ബീന ജോർജ്, അഷ്റഫ് ഒതയോത്ത്, ബ്ലോക്ക് അംഗം മൊയ്തീൻ ഹാജി, ജിസം ഫൗണ്ടേഷൻ ഡയറക്ടർമാരായ വി.പി. അഷ്റഫ് പന്നൂർ, ഇസ്മയിൽ, എജു ഫോക്കസ് പ്രസിഡൻറ് ഷംസു പട്ടനിൽ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only