ഓമശ്ശേരി:
നടമ്മൽപ്പൊയിൽ- കരീറ്റിപ്പറമ്പ് മുണ്ടോട്ട് കടവിൽ സുഹുർത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ഓമശ്ശേരി മുണ്ടുപാറ അബൂബക്കർ - ലൈല ദമ്പതികളുടെ മകൻ ശാഹുൽ 17(വയസ്സ്) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് ശേഷം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടക്ക് 02:45-ഓടെ ചെറിയ ഒഴുക്കിൽ പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും,മുക്കം ഫയർ ഫോയ്സ്, പോലീസ്, കർമ്മ ഓമശ്ശേരി,സാന്ത്വനം ഓമശ്ശേരി , മറ്റു സന്നദ്ധ പ്രവർത്തകർ എത്തിച്ചേരുകയും വേഗത്തിൽ തന്നെ കുട്ടിയെ കൊണ്ടു പോകും വഴി മിടിപ്പ് തോന്നപ്പെട്ടതിനാൽ ഉടനെ ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തുടർ നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Post a comment