21 ഒക്‌ടോബർ 2020

കാട്ടുപന്നിയെ വെടിവച്ചുകൊന്നു
(VISION NEWS 21 ഒക്‌ടോബർ 2020)
ഓമശ്ശേരി: ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടുപന്നികളില്‍ ഒന്നിനെ  ഇന്ന്പു ലര്‍ച്ചയോടെ വെടിവച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതികളെ തുടര്‍ന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ്  ഓമശ്ശേരി വെസ്റ്റ് ഏഴാംവാര്‍ഡിലെ കിഴക്കേതൊടികയില്‍ മൊയ്തീന്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് വച്ച് ഗണ്‍മാന്‍ ഫിറോസ്ഖാന്‍ കളരിക്കണ്ടി (ബാബു) കാട്ടുപന്നിയെ വെടിവച്ചത്.
വാര്‍ഡ് മെംബര്‍ പി.വി അബ്ദുറഹിമാന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി പന്നിയെ സംസ്‌കരിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി പ്രശാന്തന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ സജീവ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിജയന്‍, ഒ ശ്വേദപ്രസാദ്, എം.എസ് പ്രസൂദ എന്നീ തിരുവമ്പാടി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് മഹസര്‍ തയ്യാറാക്കി സംസ്‌കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only