30 October 2020

ഓൺലൈനായും മൗലിദ് പാരായണത്തിൽ ഒതുങ്ങിയും നബിദിനാഘോഷം
(VISION NEWS 30 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നബിദിനാഘോഷം വീടുകളിലും പള്ളികളിലും മാത്രമൊതുങ്ങി. മദ്രസാ വിദ്യാർഥികൾ അവരവരുടെ വീടുകളിൽനിന്ന് ഓൺലൈാനായാണ് കലാപരിപാടികളിൽ പങ്കെടുത്തത്. മദ്രസകൾ കേന്ദ്രീകരിച്ചുള്ള അന്നദാനവുമുണ്ടായിരുന്നില്ല. മദ്രസാ അധ്യാപകരുടെ സംഘടനയായ സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ (എസ്.കെ.എം.ജെ.) വീടുകൾ കേന്ദ്രീകരിച്ച് നാലും അഞ്ചും പേരിലൊതുങ്ങുന്ന മൗലിദ് പാരായണം മാത്രമാക്കി ഒതുക്കി. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലെ പള്ളികളിൽ പുലർച്ചെ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് മൗലിദ് പാരായണം ഉണ്ടായിരുന്നു. എസ്.കെ.എം.ജെയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക്‌ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം മുസ്‌ല്യാർ, വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ, അബ്ദുൽ റഷീദ് ബാഖവി എന്നിവർ നേതൃത്വംനൽകി.


കാരന്തൂർ മർകസിൽ നടന്ന പരിപാടിയിൽ ഓൺലൈനായി രണ്ടര ലക്ഷം പേർ സാക്ഷിയായി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബിയോടുള്ള സ്‌നേഹവും ആദരവും ഹൃദയത്തിൽ സദാ നിലനിൽക്കുമ്പോഴാണ് വിശ്വാസത്തിനു പൂർണതവരികയെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർഥനയ്ക്ക് നേതൃത്വംനൽകി

Post a comment

Whatsapp Button works on Mobile Device only