14 October 2020

മദ്രസബസാറില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
(VISION NEWS 14 October 2020)



കൊടുവള്ളി: ദേശീയപാതയില്‍ മദ്രസബസാറില്‍ ചരക്ക്‌ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് ഉരുളകിഴങ്ങ് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
നിയന്ത്രണംവിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിച്ചിരുന്ന മറ്റൊരു ലോറിയുടെ പിന്നിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ കര്‍ണാടക സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a comment

Whatsapp Button works on Mobile Device only