17 October 2020

പ്രവാസികൾക്ക് ആശ്വസിക്കാം..സൗജന്യമായി വിസ കാലാവധി നീട്ടി നൽകുമെന്ന് സൗദി രാജാവ്
(VISION NEWS 17 October 2020)

​   
പ്രവാസികൾക്ക് ആശ്വാസമേകി പുതിയ ഉത്തരവിറക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ്. രാജ്യത്ത് ഫൈനൽ എക്സിറ്റ് അടിച്ച് രാജ്യം വിടാൻ കഴിയാത്തവർക്ക് ആശ്വാസമേകുന്ന നടപടിയാണ് ഭരണകൂടം സ്വീകരിച്ചത്. രാജ്യം വിടാൻ കഴിയാത്തവർക്ക് ഈ മാസം 31 വരെ സൗജന്യമായി വിസ കാലാവധി നീട്ടി നൽകാനാണ് സൗദി ഭരണാധികാരി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം ജവാസാത്ത് അറിയിച്ചു. 28,884 ഫൈനൽ എക്സിറ്റ് വിസകളുടെ കാലാവധിയാണ് നീട്ടുന്നതെന്നും അധികൃതർ അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുകയും വൈറസ് മൂലമുളള പ്രത്യാഘാതങ്ങളും പ്രയാസങ്ങളും നേരിടാൻ സൗദി ഭരണകൂടം തുടർച്ചയായി അനുവദിക്കുന്ന നിയമ-സാങ്കേതിക ഇളവുകളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only