റംസി റബാഹ് എന്ന ഏഴാം ക്ലാസുകാരൻ്റെ ഫോൺ കോൾ ഇന്നെനിക്ക് ഏറെ സന്തോഷമേകി,,,,
സ്വയം പരിചയപ്പെടുത്തിയത് എൻ്റെ മകൻ
ഇഷാലിൻ്റെ സുഹൃത്തെന്ന്,,,,
പക്വതയാർന്ന സ്വരത്തിൽ കാര്യം അവതരിപ്പിച്ചു,,,
''അയൽവാസിയുടെ ചികിത്സക്ക് 25 ലക്ഷം ചിലവ്.,,,
പണം തികയുന്നില്ല,,, നാട്ടുകാർ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു,,,, നിങ്ങളും പങ്കാളിയാവില്ലേ,,,,
എല്ലാ കാര്യങ്ങളും അറിയാമെങ്കിലും കേൾവിക്കാരനായി,,,
ഇന്നേ വരെ കേട്ടതിൽ ഏറ്റവും സൗന്ദര്യമുള്ള വാക്കുകൾ,,,,,,
ഈ മകനൊപ്പമാണല്ലോ എൻ്റെ മകൻ പഠിക്കുന്നതിൻ്റെ സന്തോഷവും ഞാനറിഞ്ഞു,,,,,
A+ തേടി ഓടുന്നവരോടും,, ഓടിക്കുന്നവരോടും,,,,
ഇങ്ങനെയുള്ള മക്കളെയല്ലേ നമുക്ക് വേണ്ടത്,,,?
എൻ്റേതടക്കം 29 ബിരിയാണി പൂർത്തീകരിച്ച അവൻ വാക്കുകൾ അവസാനിപ്പിച്ചത് ഒരപേക്ഷ കൂടി ചേർത്ത്,,, ഇതല്ലാതെയും നിങ്ങൾക്ക് പണം നൽകാമെന്ന് ഓർമിപ്പിച്ച് കൊണ്ട്,,,,,
ആ ഫോണിന് ഇനിയും ചങ്ങാതിമാരെ തേടേണ്ടതിനാൽ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു..
അദ്ധ്യാപക കഥകളുടെ സുഷ്ടാവ് അക്ബർ കക്കട്ടിലിനെ കടമെടുത്താൽ, ഞങ്ങള്‍ മാഷമ്മാരല്ല, കുട്ടികള്‍ തന്നെയാ വല്ല്യ ശരി,,,,
പുതിയ ഭാഷയിൽ "അവര്‍ വേറെ ലെവലാ''
റംസി റബാഹിന് നന്മ പകർന്ന് നൽകിയ പിതാവ് ബാവാട്ടുചാലിൽ അബ്ദുൽ ഷമീറിനോടും, എളേറ്റിൽ ജി എം യു പി സ്കൂൾ അധ്യാപകരോടും എൻ്റെ സ്നേഹം അറിയിക്കുന്നു...
പന്നിക്കോട്ടൂരിലെ സഹോദരങ്ങളോട് , ഈ ചാലഞ്ച് വിജയിക്കും.... നിങ്ങളുടെ നന്മ കണ്ട് വളരുന്നു പുതു തലമുറ .....
ലേഖകൻ :സിദ്ധീഖ് മാസ്റ്റർ mjhss എളേറ്റിൽ
Post a comment