കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകളും, ബാറുകളും, ക്ലബുകളും അടച്ചിടണമെന്ന് ഭരണകൂടം നിർദേശിച്ചു.
നെതർലൻഡ്സിലും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടെ പൊതു ഇടങ്ങളിൽ മാസ്ക് കർശനമാക്കുകയും ചെയ്തു. വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള ആശുപത്രികൾ കോവിഡ് രോഗികകളെകൊണ്ട് നിറയുകയാണെന്നാണ് വിവരം.ഇവിടെ ബുധനാഴ്ച വൈകിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പാരീസ് അടക്കമുള്ള നഗരങ്ങളെ ഹോട്ട്സ്പോട്ടുകൾ ആക്കാനും നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post a comment