05 October 2020

കിഴക്കോത്ത് പഞ്ചായത്ത് മില്ലത്ത് ബ്രിഗേഡ് സേവന വാരം
(VISION NEWS 05 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് മില്ലത്ത് ബ്രിഗേഡ്  പ്രൈമറി ഹെൽത്ത്‌ സെന്ററും പരിസരവും അണു വിമുക്തമാക്കുകയും കാട് വെട്ടി വൃത്തിയാക്കുകയും ചെയ്തു. മില്ലത്ത് ബ്രിഗേഡിന്റെ ഗാന്ധി ജയന്തിയോടനിബന്ധിച്ചുള്ള സേവന വാരത്തിന്റെ ഭാഗമായിരുന്നു പരിപാടി.

സീതാറാം  ടെക്സ്സ്റ്റൈൽസ് ചെയർമാൻ യൂസുഫ് ഹാജീ പന്നൂർ പ്രവൃത്തി  ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മില്ലത്ത് ബ്രിഗേഡ് അഡ്വൈസറി ചെയർമാൻ സി പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എം എ സത്താർ മാസ്റ്റർ പന്നൂർ, വഹാബ് മണ്ണിൽക്കടവ്, സി സകരിയ, സലീം കളരിക്കൽ, മാളിയേക്കൽ മുഹമ്മദ്‌, സൈദു പന്നൂർ, ജാഫർ ചെറ്റക്കടവ്, അംജദ് കെ കെ  എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only