01 October 2020

​ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിനിര്‍ത്തല്‍ ലംഘനം; സൈനികന് വീരമൃത്യു
(VISION NEWS 01 October 2020)

​   
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ സൈനികന് വീരമൃത്യു.ലാന്‍സ്‌നായക് കര്‍ണെയില്‍ സിംഗാണ് വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വ്യാപക വെടിവയ്പ്പും നടത്തിയെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.പാക് സൈന്യം പ്രകോപനമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചെന്നും പ്രതിരോധ വക്താവ് പറഞ്ഞു.സെപ്റ്റംബര്‍ അഞ്ചിന് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post a comment

Whatsapp Button works on Mobile Device only