14 October 2020

കിഴക്കോത്ത് പഞ്ചായത്തില്‍ കുരങ്ങ് ശല്യം;കര്‍ഷകര്‍ ദുരിതത്തില്‍
(VISION NEWS 14 October 2020)


കത്തറമ്മല്‍ :വന മേഖലയില്‍ നിന്നും ഏറെ അകലങ്ങളില്‍ പോലും വാനര ശല്യം വര്‍ധിച്ചത്‌ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു.കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളിലാട്ടുപൊയില്‍, പൊന്നുംതോറ, കുന്നത്ത്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ വാനരന്‍മാര്‍ എത്തി കൃഷി നശിപ്പിക്കുന്നത്‌.

പല സ്ഥലത്തും തെങ്ങില്‍ നിന്നും ഇളനീര്‍ മുഖം കരന്ന്‌ വെളളം കുടിച്ചുപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ്‌ വാനര ഉപദ്രവമാണെന്ന്‌ മനസ്സിലായത്‌. എലി ശല്യമാണെന്നു കരുതി വിഷം വച്ചെങ്കിലും ഫലപ്രദമായില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിലെ വീടുകളില്‍ വാനരക്കൂട്ടം എത്തി വീട്ടുസാധനങ്ങളൊ ക്കെയും എടുത്തു കൊണ്ടുപോയി. 

ചെറിയകുട്ടികളെ ഉപ്രദവിക്കുമോ എന്ന ഭയവും വീട്ടുകാരെ അലോസരപ്പെടുത്തുന്നു.വനമേഖലയില്‍ നിന്നും ഏറെ വിദൂര പ്രദേശങ്ങളാണ്‌ ഈ പ്രദേശം.ഭക്ഷണം തേടിയാണ്‌ ഇവ നാട്ടിലെത്തിയതെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ പറയുന്നു. വയനാട്‌ ചുരത്തിനോട്‌ ചേര്‍ന്ന  പരി സരങ്ങളിലും വര്‍ഷങ്ങളായി വാനര ശല്യം മൂലം ജനം പൊറുതി മുട്ടിയിട്ടും അവയെ തുരത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടിലിറങ്ങിയ വാനരന്മാരെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ പ്രദേശ വാസികളുടെ ആവശ്യം.

Post a comment

Whatsapp Button works on Mobile Device only