കരുവൻ പൊയിൽ
16/17/18
ഡിവിഷനുകളിൽ
ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം കരുവൻപൊയിലിലെ മുഴുവൻ മത. രാഷ്ട്രീയ. സാമൂഹിക. സാംസ്കാരിക.
വ്യാപാരി വ്യവസായി ഏകോപന സമിതി, ക്ലബ്ബ് ഭാരവാഹികൾ,
ജനപ്രതിനിധികൾ കരുവൻപൊയിൽ പ്രവർത്തിക്കുന്ന മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയ മുഴുവനാളുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്
*കൊറോണ മഹാമാരിയിൽ നിന്ന് നാടിനെ എങ്ങനെ രക്ഷിക്കാം*
എന്ന വിഷയത്തിൽ മീറ്റിംഗ് വിളിക്കുകയും വിപുലമായ രീതിയിൽ ചർച്ചകൾ നടത്തുകയും ചെയ്തു
*തീരുമാനങ്ങൾ*
1- വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ,
കൂൾ ബാറുകൾ അടക്കം രാവിലെ എട്ടുമണിക്ക് തുറക്കുകയും വൈകുന്നേരം കൃത്യം ആറുമണിക്ക് പൂട്ടുകയും ചെയ്യുക
2- അങ്ങാടിയിലെ ആൾക്കൂട്ടങ്ങൾ സ്വയം നിയന്ത്രിക്കുകയും കാണുന്നവർ കാണുന്നവർ നിർദ്ദേശം കൊടുക്കുകയും ചെയ്യുക
3- ഓട്ടോറിക്ഷ ക്യു അങ്ങാടിയിൽ നിന്ന് മാറ്റി നിർത്തുക
4- വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ നിർബന്ധമായും ഗ്ലൗസും മാസ്കും സാനിറ്റൈസറും ഉണ്ട് എന്ന് ഉറപ്പു വരുത്തുക
5- നിർബന്ധിത ഘട്ടത്തിൽ മാത്രം വരുന്ന ഒരു ആഴ്ച മറ്റു സ്ഥലങ്ങളിൽ ജോലിക്ക് പോവുക
6- പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരും അവരുടെ കുടുംബാംഗങ്ങളും ഒരു കാരണവശാലും
പുറത്തിറങ്ങരുത്
7- പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുള്ള വീടുകളിലേക്ക് വല്ല അവശ്യ സാധനങ്ങളും ഉണ്ടെങ്കിൽ സ്കോഡ് ഭാരവാഹികളുമായി ബന്ധപ്പെടുക
8- അന്യനാടുകളിൽ നിന്ന് വീടുകളിൽ കയറി വരുന്ന കച്ചവടക്കാരെ പൂർണമായും ബഹിഷ്കരിക്കുക
9- പോലീസ് നിർദ്ദേശപ്രകാരം *മാസ്ക്* ധരിക്കാതെ അങ്ങാടിയിൽ ഉറങ്ങുന്നവരെ പിടികൂടാൻ
അങ്ങാടിയിലെ *സിസി ടിവി* കണക്ഷൻ പോലീസിന് കൈമാറുക
10- മുഴുവൻ പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നിർദ്ദേശപ്രകാരം അടുത്ത വെള്ളിയാഴ്ച കൂടി ജുമുഅ നിർത്തലാക്കുക
11- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അങ്ങാടിയും ആവശ്യപെടുന്നവർക്ക് വീടുകളും സ്കോഡ് പ്രവർത്തകരുടെ സഹകരണത്തോടെ അണുവിമുക്തമാക്കുക
12- മാസ്ക് ഉപയോഗം 100% എല്ലാവരും നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക
വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ സ്കോഡ് പ്രവർത്തകരിൽ ചില ഭാരവാഹികളുടെ ടെലഫോൺ നമ്പർ അടിയിൽ കൊടുക്കുന്നുണ്ട് ബന്ധപ്പെടാവുന്നതാണ്
AK അബുലൈസ്
*7034595623*
സിദ്ദിഖ് മതോലത്ത്
*9048515808*
Post a comment