20 ഒക്‌ടോബർ 2020

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
(VISION NEWS 20 ഒക്‌ടോബർ 2020)


ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്നയിപ്പോള്‍. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിരിയാണി വില്‍പ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വലിയ വാര്‍ത്തയായിരുന്നു. സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍ സജ്‌നയ്ക്ക് സഹായവുമായി എത്തുകയും ചെയ്തു. എന്നാല്‍ ഇത് തട്ടിപ്പായിരുന്നു എന്ന ആരോപണവുമായി മറ്റൊരു ട്രാന്‍സ് വുമണ്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഒപ്പമുള്ള ആളിനോട് സജ്ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു തുടര്‍ന്നാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്.

വഴിയരികില്‍ ബിരിയാണി വിറ്റിരുന്ന സജ്‌നയുടെ കച്ചവടം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്‌ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്‌നയ്ക്ക് പിന്തുണയുമായി എത്തി. വിവിധയിടങ്ങളില്‍ നിന്നും സജ്‌നക്ക് പിന്തുണ ഏറിയതോടെ സജ്‌നയുടെ കച്ചവടം നല്ലനിലയില്‍ ഉയരുകയും ചെയ്തു. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500-ഓളം ബിരിയാണികളാണ് വില്‍ക്കുന്നതെന്ന് സജ്‌ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്‌ന. ഇതിനിടെയാണ് സജ്‌നയ്‌ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only