ഓമശ്ശേരി : ഹഥ്റാസില് ക്രൂരമായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓമശ്ശേരി പഞ്ചായത്തിലെ 10 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധക്കൂട്ടത്തില് ജനരോഷം ആളിക്കത്തി. സംസ്ഥാന വ്യാപകമായി 5000 കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
'സംഘ് ഭീകരതയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക' എന്ന തലക്കെട്ടിലുള്ള പ്രതിഷേധ കൂട്ടായ്മ ജനാധിപത്യ വിരുദ്ധ യോഗീ ഭരണകൂടത്തിനുള്ള കനത്ത താക്കീതായി. കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത് .
മാങ്ങാട്, പേരിവില്ലി, വേനപ്പാറ, കായലുമ്പാറ, അമ്പലത്തിങ്ങൽ, മേലെ ഓമശ്ശേരി, ഓമശ്ശേരി ബൈപാസ്, ഓമശ്ശേരി ബസ്റ്റാന്റ്, താഴെ ഓമശ്ശേരി, ഓമശ്ശേരി ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് പാർട്ടി മണ്ഡലം സെക്രെട്ടറി ശിഹാബ് വെളിമണ്ണ, പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാബിർ.ടി, നസീം വേനപ്പാറ, വാസുദേവൻ, പുരുഷു, വിനീത മുടൂർ,ശരീഫ് സി. ടി, ഷമീം കെ. സി, ഉബൈദ് പി. പി, ഷഫീക്. ടി, ശിഹാബ് അരിയിൽ, സാദിഖ് r v, ജസീം m. K, A സത്താർ മാസ്റ്റർ, മുനീർ മന്ദങ്ങൽ, സലാം അരീക്കൽ, അസ്ലം ഓ. പി എന്നിവര്‍ നേതൃത്വം നല്കി.
Post a comment